ദോഹ: ഖത്തറിന്റെ സമുദ്ര പാരമ്പര്യവും തനിമയും വിളിച്ചോതുന്ന പന്ത്രണ്ടാമത് 'സിന്‍യാർ' (Senyar) മഹോത്സവം അടുത്ത വർഷത്തേക്ക് മാറ്റി വെച്ചതായി കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. വെള്ളിയാഴ്ച തങ്ങളുടെ ഔദ്യോഗിക 'X' പ്ലാറ്റ്ഫോമിലൂടെയാണ് കത്താറ അധികൃതർ ഈ വിവരം പങ്കുവെച്ചത്.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തും, പങ്കാളികളുടെയും സന്ദർശകരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രസ്താവനയിൽ പറയുന്നു. ......
ദോഹ:വാഷിംഗ്ടണുമായി എത്തിയ താൽക്കാലിക യുദ്ധവിരാമ കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി പൂർണ്ണമായും ഇറാൻ
തുറന്നുനൽകിയതോടെ
അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ 11 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി.ബ്രെന്റ് ക്രൂഡ്ഓയിൽ ബാരലിന് 11.2 ശതമാനം ഇടിഞ്ഞ് 88.27 ഡോളറിൽ എത്തി.
ഡബ്ല്യു.ടി.ഐ ക്രൂഡ് (WTI)ഓയിൽ 12 ശതമാനം ഇടിവോടെ ബാരലിന് 83.29 ഡോളർ എന്ന നിരക്കിലെത്തി.മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എണ്ണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെ പ്രഖ്യാപനത്തോടെ വിപണിയിൽ പെട്ടെന്ന് വില കുറയുകയായിരുന്നു.ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ലണ്ടൻ ആസ്ഥാനമായുള്ള ഇൻഷുറൻസ് കമ്പനികൾ 100 കോടി ഡോളറിന്റെ അധിക ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു. ......
ദോഹ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന നിർണ്ണായക ചർച്ചയിൽ ഖത്തർ പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവരുടെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേർന്നത്.
വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയാണ് യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ചത്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസ്സമില്ലാത്ത കപ്പൽ ഗതാഗതത്തിന് പൂർണ്ണമായ നയതന്ത്ര പിന്തുണ യോഗം ആവർത്തിച്ചു പ്രഖ്യാപിച്ചു. ......
അന്റാലിയ: തുർക്കിയിൽ ആരംഭിച്ച 'അന്റാലിയ ഡിപ്ലോമസി ഫോറം 2026'-ന്റെ ഉദ്ഘാടന ചടങ്ങിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പങ്കെടുത്തു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അമീർചടങ്ങിലെത്തിയത്.ഭാവി രൂപീകരണത്തിലെ അനിശ്ചിതത്വങ്ങൾ നേരിടുക (Dealing with Uncertainties When Shaping the Future) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ഫോറം സംഘടിപ്പിക്കുന്നത്. ......
ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മിന്നും വിജയവുമായി ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. പരീക്ഷയെഴുതിയ 622 വിദ്യാർത്ഥികളും വിജയിച്ചതോടെ സ്കൂളിന് 100 ശതമാനം വിജയം കൈവരിക്കാനായി.
ഐഡ ബിജിമോന്‍ ചരിത്ര വിജയം
അഞ്ച് വിഷയങ്ങളിലും 100 ശതമാനം മാർക്ക് (500/500) നേടി ഐഡ ബിജിമോൻ സ്കൂളിന്റെ അഭിമാനമായി മാറി. ......
ദോഹ/അന്റാലിയ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ശരീഫ് എന്നിവർ അന്റാലിയയിൽ സംയുക്ത കൂടിക്കാഴ്ച നടത്തി. 'അന്റാലിയ ഡിപ്ലോമസി ഫോറം 2026'-ന്റെ ഭാഗമായായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച.
മിഡിൽ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങളും പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും നേതാക്കൾ അവലോകനം ചെയ്തു.
സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾക്ക് ഊന്നൽ നൽകാൻ യോഗം തീരുമാനിച്ചു.മേഖലയിലെ സമാധാനശ്രമങ്ങളിൽ പാകിസ്താൻ പ്രധാനമന്ത്രി നടത്തുന്ന ഇടപെടലുകളെ അമീറും തുർക്കി പ്രസിഡന്റും പ്രശംസിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
പൊതുവായ താൽപ്പര്യമുള്ള വിഷയങ്ങളിൽ വരുംദിവസങ്ങളിലും ഏകോപനം തുടരേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ചർച്ച ചെയ്തു. ......
വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ തകരാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കകം സമാധാന കാരറിൽ എത്താത്തപക്ഷം സൈനിക നടപടികളിലേക്ക് മടങ്ങേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ......
തൃക്കാക്കര വാഴക്കാല ഭാഗത്തുനിന്നും 183.55 gm MDMA , 93.51 gm ECSTACY PILLS എന്നിവയാണ് DANSAF പിടികൂടിയത്. കെവിൻ ബി മാത്യു 42, റോസ് ലാൻഡ്, k k റോഡ് , ചെമ്പുമുക്ക് , തൃക്കാക്കര , എറണാകുളം . ......
ലൈസന്‍സ്ഡ് പ്രൊഫഷണല്‍ കൗണ്‍സിലറും ലൈഫ് കോച്ചുമായ ഡാര്‍ലി സെബാസ്റ്റ്യന്റെ ആദ്യ കവിതാ സമാഹാരമായ "എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"പുറത്തിറങ്ങി.
ഇരുപതിലധികം വര്‍ഷത്തെ തന്റെ അനുഭവസമ്പത്തിന്റെ പശ്ചാത്തലത്തില്‍ ബാല്യകാല ട്രോമയെ ആസ്പദമാക്കി ഡാര്‍ലി സെബാസ്റ്റിയന് എഴുതിയ വ്യക്തിപരവും ഹൃദയസ്പര്‍ശിയുമായ
"എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"
ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സൗഖ്യയാത്രയുടെ പ്രതിഫലനമാണ്."എക്കോസ് ഓഫ് എ ഗോസ്റ്റ് ചൈൽഡ്"
എന്ന കവിതാസമാഹാരം, ഡാര്‍ലിയുടെ വ്യക്തിപരമായ അനുഭവങ്ങളും ജീവിതത്തില്‍ കണ്ടും കേട്ടും മനസ്സിലാക്കിയ വേദനകളും ചേര്‍ന്നതാണ്. പുസ്തകത്തിന്റെ കവര്‍ പേജില്‍ അവരുടെ ബാല്യകാല ചിത്രം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ......
കൊച്ചി : ചാവറ കൾച്ചറൽ സെന്ററിന്റെയും റൈറ്റേഴ്സ് ഹട്ട് പുബ്ലിക്കേഷന്റെയും നേതൃത്വത്തിൽ മൂന്ന് പുസ്തകകങ്ങളുടെ പ്രകാശനം നടത്തി.......